ബിഹാറിൽ ബിജെപി അധികാരത്തിലെത്തിയാൽ സൗജന്യ കൊറോണ വാക്സിൻ


പാറ്റ്ന: ബിഹാറില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലേറിയാല്‍ എല്ലാവര്‍ക്കും കൊറോണ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് വാഗ്ദാനം. ബിജെപിയുടെ പ്രകടന പത്രികയിലാണ് ഇക്കാര്യം അറിയിച്ചത്. പ്രകടന പത്രികയിലെ ഒന്നാമത്തെ വാഗ്ദാനമാണിതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു. അടുത്ത അഞ്ച് വര്‍ഷം സഖ്യകക്ഷിയായ ജെഡിയുവിലെ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി തന്നെ തുടരുമെന്നും ബിജെപി വ്യക്തമാക്കി.

മൂന്ന് ലക്ഷം പുതിയ അദ്ധ്യാപകരെ നിയമിക്കും, ബിഹാറിനെ ഐടി ഹബ്ബാക്കും, കൂടുതൽ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, ഒരു കോടി സ്ത്രീകളെ സ്വയം പര്യാപ്തരാക്കും, ആരോഗ്യമേഖലയില്‍ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ തുടങ്ങിവയാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed