പാൽഘാർ ആൾക്കൂട്ട കൊലപാതകം; 24 പേർ കൂടി അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘാറില്‍ ആള്‍ക്കൂട്ടം രണ്ടു സന്ന്യാസിമാരെയും വാഹനത്തിന്‍റെ ഡ്രൈവറെയും മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 24 പേരെ കൂടി അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ സിഐഡി വിഭാഗമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസില്‍ മൊത്തം 366 പ്രതികളാണുള്ളത്. 128 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ 11 പേര്‍ കുട്ടികളാണ്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കും. നേരത്തെ കേസില്‍ ഒന്‍പത് കുട്ടികള്‍ ഉള്‍പ്പടെ 28 പേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. 62 പേരുടെ ജാമ്യാപേക്ഷ പരിഗണനയിലാണ്.
ഏപ്രില്‍ 16നാണ് വാരണാസിയിലെ ശ്രീപഞ്ച് ദശ്‌നാം ജുന അഖാരയിലെ സന്യാസിമാരും ഗോസാവി നാടോടി വിഭാഗത്തില്‍പ്പെട്ടവരുമായ കുപവൃഷ് ഗിരി, സുഷീല്‍ ഗിരി എന്നിവരും ഡ്രൈവറും ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്.