ഭ​ർ​ത്താ​വ് ശു​ചി​മു​റി​യി​ലി​ട്ട് പൂ​ട്ടിയ യുവതിക്ക് ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷം മോ​ച​നം


പാനിപത്ത്: ഒരു വർ‍ഷത്തോളം ഭർ‍ത്താവ് ശുചിമുറിയിലിട്ട് പൂട്ടിയ യുവതിക്ക് മോചനം. ഹരിയാനയിലെ റിഷിപുരിലാണ് സംഭവം. വുമൺ പ്രൊട്ടക്ഷൻ ആൻഡ് ചൈൽ‍ഡ് മാര്യേജ് പ്രൊഹിബിഷന്‍ ഓഫീസർ‍ രജനി ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ രക്ഷപ്പെടുത്തിയത്. യുവതിക്ക് മാനസികരോഗമുണ്ടെന്ന് ഭർ‍ത്താവ് ആരോപിക്കുന്നു. എന്നാൽ‍ ഇവർ‍ക്ക് മാനസികപ്രശ്‌നങ്ങൾ‍ ഇല്ലെന്നും കൃത്യമായ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തങ്ങൾ‍ പരിശോധന നടത്തിയതെന്നും രജനി ഗുപ്ത വ്യക്തമാക്കി. 

യുവതി ദിവസങ്ങളോളം ഭക്ഷണം കഴിച്ചിട്ടില്ലെന്നും രജനി കൂട്ടിച്ചേർ‍ത്തു. യുവതിയെ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ‍ യുവതിയുടെ ഭർ‍ത്താവിനെതിരെ കേസ് രജിസ്റ്റർ‍ ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed