ഇന്ത്യയിൽ 24 മ​ണി​ക്കൂ​റി​നി​ടെ 67,708 പേ​ർ​ക്ക് കോവിഡ്


ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 67,708 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 73,07,098 ആയി. ഒറ്റ ദിവസത്തിനിടെ 680 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 1,11,266. ആരോഗ്യമന്ത്രാലയത്തിന്‍റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 8,12,390 പേർ ചികിത്സയിലാണ്. 

ഇതുവരെ 63,83,442 പേർ രോഗമുക്തരായി. ഇന്നലെ മാത്രം 11,36,183 സാന്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 9,12,26,305 സാന്പിളുകൾ‌ പരിശോധിച്ചതായും ഇന്ത്യൻ കൗൺസിൽ‌ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed