ട്രെയിൻ പു​റ​പ്പെ​ടു​ന്ന​തി​ന് അ​ര​മ​ണി​ക്കൂ​ർ മു​ന്പു​വ​രെ ടി​ക്ക​റ്റ് റി​സ​ർ​വ് ചെ​യ്യാം


തിരുവനന്തപുരം: ഇനി മുതൽ ട്രെയിൻ പുറപ്പെടുന്നതിന് അരമണിക്കൂർ മുന്പുവരെ ടിക്കറ്റ് റിസർവ് ചെയ്യാം. ഓൺ‍ലൈനിലും ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകളിലും അതുവരെ ടിക്കറ്റ് ലഭിക്കും.  ഒക്ടോബർ പത്തുമുതൽ ഈ ക്രമീകരണം നടപ്പാക്കുമെന്ന് റെയിൽവേ അറിയിച്ചു. നിർത്തിവെച്ചിരുന്ന ട്രെയിനുകൾ പ്രത്യേക സർവീസുകളായി പുനഃരാരംഭിച്ചപ്പോൾ രണ്ട് മണിക്കൂർ മുന്നേ റിസർവേഷൻ നിർത്തിയിരുന്നു.  സ്റ്റേഷനുകളിൽ യാത്രക്കാരുടെ ആരോഗ്യപരിശോധന നടത്താനുള്ള സമയം നൽകാനായിരുന്നു ഇത്. 

കൂടുതൽ ട്രെയിനുകൾ അനുവദിച്ച സാഹചര്യത്തിലാണ് നിയന്ത്രണത്തിൽ ഇളവുവരുത്തുന്നത്. പുതിയ നിർദേശപ്രകാരം രണ്ടാം റിസർവേഷൻ ചാർട്ട് ട്രെയിൻ പുറപ്പെടുന്നതിന് അരമണിക്കൂർമുന്പ് മാത്രമേ തയ്യാറാക്കൂ. അതുവരെ ടിക്കറ്റ് ബുക്ക് ചെയ്യാം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed