എ​ഐ​എ​ഡി​എം​കെ​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ത്ഥിയായി പ​ള​നി​സ്വാ​മി


ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ‍ എടപ്പാടി കെ. പളനിസ്വാമി എഐഎഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാർത്‍ഥിയാകും. ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഒ. പനീർ‍സെൽ‍വമാണ് മുഖ്യമന്ത്രി സ്ഥാനാർത്‍ഥിയെ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സ്ഥാനാഥിയെ ചൊല്ലി കഴിഞ്ഞയാഴ്ച നടന്ന നിർ‍വാഹക സമിതി യോഗത്തിൽ‍ തർ‍ക്കമുണ്ടായിരുന്നു. തുടർന്ന് പളനിസ്വാമി, ഒ. പനീർ‍സെൽ‍വം എന്നിവരുമായി മുതിർ‍ന്ന മന്ത്രിമാരും നേതാക്കളും നടത്തിയ ചർ‍ച്ചയെ തുടർ‍ന്നാണ് ധാരണയിലെത്തിയത്. 

11 അംഗ മാർ‍ഗ നിർ‍ദേശക സമിതിയെയും പനീർ‍സെൽ‍വം പ്രഖ്യാപിച്ചു. സമിതിയിൽ പളനിസ്വാമി വിഭാഗത്തിന് ആറും ഒ. പനീർ‍സെൽ‍വത്തിന് അഞ്ചും അംഗങ്ങളെന്നാണ് വിവരം.  ശശികല ജയിലിൽ‍ നിന്നും മടങ്ങിവരുന്പോൾ‍ സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ചും ചർ‍ച്ച ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed