ഹ​ത്രാ​സ് പെ​ൺ​കു​ട്ടി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച കോ​വി​ഡ് രോ​ഗി​യാ​യ എം​എ​ൽ​എയ്ക്കെതിരെ കേ​സ്


ന്യൂഡൽഹി: കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഹത്രാസിൽ‍ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർ‍ശിച്ച ആം ആദ്മി പാർ‍ട്ടി എംഎൽ‍എയ്‌ക്കെതിരെ കേസ്. സെപ്റ്റംബർ‍ 29നാണ് കുൽ‍ദീപ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച കാര്യം അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. തുടർ‍ന്ന് അഞ്ച് ദിവസങ്ങൾ‍ക്ക് ശേഷം അദ്ദേഹം ഹത്രാസിൽ‍ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർ‍ശിക്കുന്നതിന്‍റെ വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. മാസ്‌ക് ധരിച്ച് പോലീസിന്‍റെയും പാർ‍ട്ടി പ്രവർ‍ത്തകരുടെയും അകന്പടിയോടെയാണ് അദ്ദേഹം ഇവിടെ എത്തിയത്. പിന്നീട് പെണ്‍കുട്ടിയുടെ ബന്ധുക്കൾ‍ക്കൊപ്പമിരുന്ന് സംസാരിക്കുന്നതിന്‍റെ ചിത്രവും അദ്ദേഹം പുറത്തുവിട്ടിരുന്നു.  

തുടർ‍ന്നാണ് കുൽ‍ദീപ് കുമാറിനെതിരെ പോലീസ് നടപടി സ്വീകരിച്ചത്. പകർ‍ച്ചവ്യാധി നിരോധന നിയമപ്രകാരമാണ് കുൽ‍ദീപിനെതിരെ കേസെടുത്തതെന്ന് ഹത്രാസ് എസ്പി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed