ല​ഹ​രി മരുന്ന് കേസ്; ന​ടി റി​യാ ച​ക്ര​വ​ർ​ത്തി​ക്ക് ജാ​മ്യം


മുംബൈ: ബോളിവുഡ് നടൻ‍ സുശാന്ത് സിംഗിന്‍റെ മരണത്തെ തുടർ‍ന്ന് ഉയർ‍ന്നു വന്ന ലഹരിമരുന്ന് കേസിൽ‍ അറസ്റ്റിലായ നടി റിയാ ചക്രവർ‍ത്തിക്ക് ജാമ്യം. അറസ്റ്റിലായി 28 ദിവസങ്ങൾ‍ക്ക് ശേഷമാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. റിയയ്‌ക്കൊപ്പം സുശാന്തിന്‍റെ മാനേജർ‍ സാമുവൽ‍ മിറാൻ‍ഡെ, ദീപേഷ് സാവന്ത് എന്നിവർ‍ക്കും ജാമ്യം ലഭിച്ചു. 10 ദിവസം ഒപ്പ് ഇടണം, ഇന്ത്യക്ക് പുറത്ത് പോകാൻ അനുമതിയില്ല, മുംബൈ വിട്ട് പുറത്ത് പോകണമെങ്കിൽ‍ അന്വേഷണ സംഘത്തിന്‍റെ അനുമതി വേണം തുടങ്ങിയ നിബന്ധനയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

അതേസമയം, അറസ്റ്റിലായ റിയ ചക്രവർ‍ത്തിയുടെ അനുജൻ ഷോവിക് ചക്രവർ‍ത്തിക്ക് ജാമ്യം ലഭിച്ചില്ല. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed