ആരോഗ്യമുള്ള പ്രവാസം: വെർച്വൽ ആരോഗ്യ ക്യാന്പ് സംഘടിപ്പിച്ച് ഇന്ത്യൻ ഇസ്ലാഹി സെന്റർ
മനാമ: മനസ്സ് ശരീരം സമൂഹം തുടങ്ങിയ ത്രിതലങ്ങളെ സ്പർശിക്കുന്ന ഒന്നാണ് ഒരു വ്യക്തിയുടെ ആരോഗ്യമെന്നും അതിനാൽ ഒരാൾ തന്‍റെ ആരോഗ്യ സംരക്ഷണത്തിലൂടെ ചെയ്യുന്നത് വ്യക്തിയെയും സമൂഹത്തെയും രക്ഷപ്പെടുത്തിയെടു ക്കുക എന്ന മഹത്തായ കർമ്മമാണെന്നും പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും ഫർഹാആയുവേദ ക്ലിനിക്കിന്‍റെ ഡയരക്ടറുമായ ഡോക്ടർ ഫർഹാ നൗഷാദ് അഭിപ്രായപ്പെട്ടു.
ഇന്ത്യൻ ഇസ്ലാഹീ സെന്‍റെർ സംഘടിപ്പിച്ച “ആരോഗ്യമുള്ള പ്രവാസം” എന്ന വെർച്യുൽ ആരോഗ്യ ക്യാന്പിൽ സംസാരിക്കുകയായിരുന്നു അവർ. മാനസിക സംഘർഷങ്ങൾക്ക് പുറമേ അശാസ്ത്രീയവും അനാരോഗ്യകരവുമായ ഭക്ഷണ ക്രമവും വ്യായാമമില്ലാത്ത ജീവിത രീതികളുമാണ് പ്രവാസികളെ രോഗികളാക്കുന്നതിലെ മുഖ്യകാരണമെന്നും അവർ പറഞ്ഞു. ബഹ്റൈന് പുറമെ മറ്റ് ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള വരും ക്യാന്പിൽ സംബന്ധിച്ചു. പരിപാടിയിൽ കെ. സി.റമീസ് സ്വാഗതവും, റൂബി സഫീർ നന്ദിയും പറഞ്ഞു.
