മും​ബൈ​യി​ലെ ഓ​ഫീ​സ് കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റാ​നു​ള്ള കോ​ര്‍​പ്പ​റേ​ഷ​ന്‍ ന​ട​പ​ടി​ക്കെ​തി​രെ ക​ങ്ക​ണ ഹൈ​ക്കോ​ട​തി​യി​ൽ


മുംബൈ: മുംബൈയിലെ ഓഫീസ് കെട്ടിടം പൊളിച്ചു മാറ്റാനുള്ള കോര്‍പ്പറേഷന്‍ നടപടിക്കെതിരെ നടി കങ്കണാ റണാവത്ത് ബോംബെ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഹര്‍ജി പന്ത്രണ്ടരയ്ക്കാണ് കോടതി പരിഗണിച്ചത്. ഈ സമയത്തിനു മുന്‍പായി കോര്‍പ്പറേഷന്‍ അധികൃതര്‍ കെട്ടിടം പൊളിച്ചു. മുംബൈയിലെ പോഷ് പലി ഹില്‍ ഏരിയയിലുള്ള ബംഗ്ലാവിനോട് ചേര്‍ന്ന ഓഫീസ് മുറിയാണ് ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിച്ചത്. 

കങ്കണയുടെ ബംഗ്ലാവില്‍ നിരവധി നിര്‍മാണങ്ങളും കൂട്ടിച്ചേര്‍ക്കലുകളും നടത്തിയെന്നും ഇത് നഗരസഭയുടെ അനുമതിയോടെയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. കങ്കണയ്ക്ക് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും 24 മണിക്കൂറിനുള്ളില്‍ രേഖകളൊന്നും സമര്‍പ്പിച്ചിട്ടില്ലെന്നും കോര്‍പ്പറേഷന്‍ വ്യക്തമാക്കി. മുംബൈയെ പാക് അധീന കാഷ്മീരിനോട് ഉപമിച്ചതിനെ തുടര്‍ന്നാണ് ശിവസേന കങ്കണയ്‌ക്കെതിരെ രംഗത്തെത്തിയത്. അതേസമയം, കങ്കണയ്ക്ക് കേന്ദ്രസര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed