അതിർത്തി സംഘർഷങ്ങൾക്കിടെ പാകിസ്ഥാൻ ഭീകരരെ ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്


ശ്രീനഗർ: ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിനിടെ ഭീകരരെ കാഷ്മീരിലേക്ക് കടത്തിവിടാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. നിയന്ത്രണരേഖയിലൂടെ 400ലേറെ ഭീകരരെ ഇന്ത്യൻ മണ്ണിലേക്ക് അയക്കാനാണ് പാക് ശ്രമമെന്നാണ് റിപ്പോർട്ട്. 

ഇന്ത്യ-ചൈന സംഘർഷം നിലനിൽക്കുന്ന അവസരം മുതലാക്കിയാണ് പാക് സൈന്യത്തിന്‍റെ ഈ നീക്കം. നിലവിൽ ഭീകരർ നിയന്ത്രണരേഖയിലെ വിവിധ ഭാഗങ്ങളിൽ സംഘങ്ങളായി തന്പടിച്ചിരിക്കുകയാണെന്നും നിയന്ത്രണരേഖ കടക്കാൻ ഇവരെ സഹായിക്കണമെന്ന് പാക് സൈന്യത്തിന് നിർദേശമുണ്ടെന്നുമാണ് റിപ്പോർട്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed