ബഹ്റൈനിൽ സ്വകാര്യ ട്രെയിനിങ്ങ് സ്ഥാപനങ്ങൾ സെപ്തംബർ 3 മുതൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് തൊഴിൽ മന്ത്രി

മനാമ: കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ച് മാസം മുതൽ അടച്ചിട്ട സ്വകാര്യ ട്രെയിനിങ്ങ് സ്ഥാപനങ്ങൾക്ക് സെപ്തംബർ 3 മുതൽ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി നൽകിയതായി ബഹ്റൈൻ തൊഴിൽകാര്യ മന്ത്രി ജമീൽ ഹുമൈദാൻ അറിയിച്ചു. അതേസമയം ബഹ്റൈൻ ആരോഗ്യവകുപ്പ് നിഷ്കർഷിക്കുന്ന എല്ലാ നിയന്ത്രണ മാനദണ്ധങ്ങളും ഈ സ്ഥാപനങ്ങൾ പാലിക്കേണ്ടതുണ്ട്. ജീവനക്കാരും, ഉപഭോക്താക്കളും ഫേസ്മാസ്ക്കുൾപ്പടെയുള്ള സുരക്ഷാഉപകരണങ്ങൾ ധരിക്കേണ്ടതാണ്. കൂടാതെ താപനില പരിശോധന സൗകര്യം, സ്റ്റൈറിലൈസേഷൻ, എന്നിവയും ഉറപ്പ് വരുത്തണം. ഇത്തരം കേന്ദ്രങ്ങളിൽ തൊഴിൽകാര്യവകുപ്പ് അധികൃതർ ഇടയ്കിടെ പരിശോധനകൾ നടത്തുന്നതാണ്. നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകും.