രാജ്യത്ത് 24 മണിക്കൂറിനിടെ 37,148 പേര്‍ക്ക് പുതുതായി കോവിഡ്; 587 മരണം
ന്യൂഡൽഹി: രാജ്യത്ത് കൊറോണവൈറസ് മഹാമാരി സ്ഥിരീകരിച്ചവരുടെ എണ്ണം 11,55,191 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,148 പേർക്കുകൂടി രോഗം സ്ഥിരികരിച്ചതോടെയാണിത്.
587 കോവിഡ് മരണങ്ങളും ഒറ്റദിവസത്തിനിടെയുണ്ടായി. ഇതോടെ ഇന്ത്യയിൽ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28,084 ആയിട്ടുണ്ട്.
4,02,529 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 7,24,578 പേർ രോഗമുക്തി നേടിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ മാത്രം 3.18 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിക്കുകയും 12,030 പേർ മരിക്കുകയും ചെയ്തു.


