കോവിഡ് പ്രതിരോധം; ലോകരാജ്യങ്ങളുമായുള്ള താരതമ്യത്തില്‍ ഇന്ത്യയുടെ നില വളരെ മികച്ചതന്ന് ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി: കൊറോണക്കെതിരായ പോരാട്ടത്തില്‍ ലോകരാജ്യങ്ങള്‍ക്ക് മാതൃകയായി ഇന്ത്യ. ലോകാരോഗ്യ സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ 1 മില്യണ്‍ ആളുകളില്‍ 505.37 പേര്‍ക്ക് മാത്രമാണ് കോവിഡ് ബാധിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. മരണ നിരക്കിലും ഇന്ത്യയുടെ നില മറ്റ് ലോകരാജ്യങ്ങളേക്കാള്‍ വളരെ മികച്ചതാണ്. 10 ലക്ഷം ആളുകളില്‍ വെറും 14.27 പേര്‍ മാത്രമാണ് രാജ്യത്ത് മരിക്കുന്നത്.
ഇന്ത്യയില്‍ 1 മില്യണ്‍ ആളുകളില്‍ 505 പേര്‍ക്ക് രോഗം ബാധിക്കുമ്പോള്‍ രണ്ടാം സ്ഥാനത്തുള്ള മെക്‌സിക്കോയില്‍ 1,955.8 പേര്‍ക്കാണ് രോഗം ബാധിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ഇറ്റലിയില്‍ ഇത് 3,996.1 ആണ്. യുകെ 4,204.4, റഷ്യ 4,713.5, സ്‌പെയ്ന്‍ 5,358.7, ബ്രസീല്‍ 7,419.1, അമേരിക്ക 8,560.5, പെറു 9,070.8 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്ക്. സ്ഥിതി രൂക്ഷമായി തുടരുന്ന ചിലിയില്‍ 1 മില്യണ്‍ ആളുകളില്‍ 15,459.8 പേര്‍ക്കാണ് കൊറോണ ബാധിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
മരണ നിരക്കിന്റെ കാര്യത്തിലും ഏറ്റവും കുറവ് രേഖപ്പെടുത്തിയ രാജ്യം ഇന്ത്യയാണ്. ഇന്ത്യയില്‍ 14.27 പേര്‍ മരിക്കുമ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ഇറാനില്‍ 137.8 പേരാണ് മരിക്കുന്നത്. മെക്‌സിക്കോ 235.5, ബ്രസീല്‍ 302.3, പെറു 315.8, അമേരിക്ക 391.0, ഫ്രാന്‍സ് 456.7, ഇറ്റലി 576.6, സ്‌പെയ്ന്‍ 607.1, യുകെ 651.4 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കണക്കുകള്‍.

