ചൈനീസ് കന്പനികളെ റോഡ് നിർമ്മാണ പദ്ധതികളിൽ അനുവദിക്കില്ലെന്ന് നിതിൻ ഗഡ്കരി
ന്യൂഡൽഹി: ഇന്ത്യയിലെ റോഡ് നിർമ്മാണ പദ്ധതികളിൽ ചൈനീസ് കന്പനികളെ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ലഡാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഗഡ്കരിയുടെ പ്രസ്താവന.
ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ ചൈനീസ് നിക്ഷേപകരെ പ്രോത്സാഹിപ്പിക്കില്ല. സംയുക്ത റോഡ് നിർമ്മാണ സംരംഭങ്ങളിലും ചൈനീസ് കന്പനികളെ അനുവദിക്കില്ല. ചൈനീസ് കന്പനികളുമായി ചേർന്നുള്ള കൂട്ടുസംരംഭങ്ങൾക്ക് റോഡ് നിർമ്മാണത്തിന് അനുമതി നൽകില്ലെന്നും ഗഡ്കരി പറഞ്ഞു.
ഹൈവൈ നിർമ്മാണ പദ്ധതികളിൽ ചൈനീസ് കന്പനികളെ വിലക്കിക്കൊണ്ടും ഇന്ത്യൻ കന്പനികൾക്കുള്ള യോഗ്യതാ മാനദണ്ധങ്ങളിൽ ഇളവു വരുത്തിക്കൊണ്ടുമുള്ള പുതിയ സർക്കാർ നയം ഉടൻ പുറത്തിറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിലുള്ള പദ്ധതികൾക്കും വരാനിരിക്കുന്ന ടെൻഡറുകൾക്കും പുതിയ തീരുമാനം ബാധകമായിരിക്കും.

