9, 11 ക്ലാസുകളിൽ തോറ്റ കുട്ടികൾക്കു വീണ്ടും പരീക്ഷ നടത്തണമെന്നു സിബിഎസ്ഇ


ന്യൂഡൽഹി: ഒമ്പത്, 11 ക്ലാസുകളിൽ തോറ്റ വിദ്യാർഥികൾക്കായി വീണ്ടും പരീക്ഷ നടത്താൻ സിബിഎസ്ഇ നിർദേശം. മേയ് 13-ന് ഇതേവിഷയം സംബന്ധിച്ചു നിർദേശം നൽകിയിരുന്നെങ്കിലും പല സ്കൂളുകളും രണ്ടാമത് അവസരം നൽകാൻ തയാറാകാത്തതിനെ തുടർന്നാണു സിബിഎസ്ഇ പുതിയ നിർദേശവുമായി രംഗത്തുവന്നത്.

നേരത്തെ പരീക്ഷയെഴുതിയ കുട്ടികൾക്കും ഇതിനുള്ള അവസരം നൽകണം. ഓണ്‍ലൈനായോ ഓഫ്‌ലൈനായോ, ഇന്നൊവേറ്റീവ് ടെസ്റ്റുകളോ നടത്താനുള്ള സ്വാതന്ത്ര്യം സ്കൂളുകൾക്കുണ്ടെന്നും ബോർഡ് വ്യക്തമാക്കി.
ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലെ വിദ്യാർത്ഥികളെ എല്ലാവരെയും ജയിപ്പിക്കാൻ സിബിഎസ്ഇ നേരത്തെ തീരുമാനിച്ചിരുന്നു. സ്കൂളുകളിൽ നടത്തിയ ഇന്‍റേണൽ പരീക്ഷകളുടെ അടിസ്ഥാനത്തിൽ അടുത്ത ക്ലാസിലേക്കു പ്രവേശനം നൽകാനായിരുന്നു നിർദേശം. ഇന്‍റേണൽ പരീക്ഷയിൽ പരാജയപ്പെട്ടാൽ വീണ്ടും അവസരം നൽകണമെന്നും നിർദേശത്തിലുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed