സി.ഐ.എസ്.എഫ് ജവാന്മാർക്കിടയിൽ‍ കൊവിഡ് വ്യാപനം; അന്വേഷണം ആരംഭിച്ചു


കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ജവാന്മാർക്കിടയിൽ‍‍ കോവിഡ് വ്യാപനം ഉണ്ടായതിനെ കുറിച്ച് ആരോഗ്യ വകുപ്പും പോലീസും വെവ്വേറെ സംഘങ്ങളായാണ് അന്വേഷിക്കുന്നത്. എ.എസ്.പി രേഷ്മയുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം ക്വറന്റീൻ വീഴ്ച അന്വേഷിക്കും. രോഗ വ്യാപനം സംബന്ധിച്ച് ഡെപ്യൂട്ടി ഡിഎംഒ ഇ. മോഹനന്റെ നേതൃത്വത്തിൽ ഒന്‍പത് ഡോക്ടർമാർ അടങ്ങിയ സംഘം അന്വേഷണം നടത്തും.

അതേസമയം, ബാരക്കിലുള്ള മറ്റുള്ളവരെ മതിയായ സൗകര്യങ്ങളുള്ള കേന്ദ്രങ്ങളിലേക്ക് മാറ്റി. ഡിഐജി സേതുരാമൻ, കണ്ണൂർ എസ്.പി യതീഷ് ചന്ദ്ര എന്നിവർ സിഐഎസ്എഫ് ബാരക് സന്ദർശിച്ചു. നിലവിൽ സമൂഹവ്യാപന സാധ്യത ഇല്ലെന്ന് ഡിഐജി വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed