സാത്താൻകുളം കസ്റ്റഡി മരണം: പ്രതികളെ ഒരിക്കലും വെറുതെ വിടരുതെന്ന് രജനികാന്ത്


ചെന്നൈ: തൂത്തുക്കുടി സാത്താൻകുളം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ രൂക്ഷ പ്രതികരണവുമായി നടൻ രജനികാന്ത്. പ്രതികളായ പൊലീസുകാരെ ഒരിക്കലും വെറുതെ വിടരുതെന്നും കൊല്ലപ്പെട്ട ജയരാജിനും മകൻ ബെന്നിക്സിനും നീതി ലഭിക്കണമെന്നും രജനികാന്ത് പറഞ്ഞു.

‘’പിതാവിനെയും മകനെയും ക്രൂരമായി കൊലപ്പെടുത്തിയതിൽ മനുഷ്യരാശി മുഴുവൻ അപലപിച്ചതിന് ശേഷവും, ചില പൊലീസുകാർ മജിസ്‌ട്രേറ്റിന് മുന്നിൽ സംസാരിക്കുകയും പെരുമാറുകയും ചെയ്ത രീതി അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. പ്രതികളെ കഠിനമായി ശിക്ഷിക്കണം. ഒരിക്കലും രക്ഷപ്പെടരുത്’’− രജനികാന്ത് കുറിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed