സൈനികരെ ആയുധമില്ലാതെ അതിർത്തിയിലേക്കയച്ചത് എന്തിനെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി സംഘർഷത്തിൽ കേന്ദ്രസർക്കാരിനെതിരേ വീണ്ടും വിമർശനവുമായി കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സൈനികരെ ആയുധമില്ലാതെ അതിർത്തിയിലേക്കയച്ചത് എന്തിനെന്നു രാഹുൽ ചോദിച്ചു. ഇന്ത്യൻ സൈനികരെ കൊല ചെയ്യാൻ ചൈനയ്ക്ക് എങ്ങനെ ധൈര്യം ലഭിച്ചു?, സൈനികരെ ആയുധമില്ലാതെ അതിർത്തിയിലേക്ക് അയച്ചത് എന്തിന്?- രാഹുൽ ചോദിച്ചു. ഇതിന് ഉത്തരവാദി ആരാണെന്ന് അറിയേണ്ടതുണ്ടെന്നും രാഹുൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.
ചൈന നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ ഭാഗത്തു നിന്നുള്ള 20 സൈനികർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ വിമർശനമുന്നയിച്ചത്.

