കോവിഡ് പ്രതിരോധം; ബിജെപിയെ പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി


ന്യൂഡൽഹി: കോവിഡിനെ നേരിടുന്നതില്‍ ബിജെപിയെ പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. കോവിഡ് രോഗബാധിതരില്‍ ഏറ്റവും കൂടുതല്‍ മരണനിരക്കുളളത് ഗുജറാത്തിലാണെന്ന കണക്കുകള്‍ ഉദ്ധരിച്ചാണ് രാഹുലിന്റെ പരിഹാസം.


ബിജെപി എപ്പോഴും ചൂണ്ടിക്കാണിക്കുന്ന വികസന മാതൃകയാണ് ഗുജറാത്തിലേത്. എന്നാല്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള നാലമത്തെ സംസ്ഥാനമായി ഗുജറാത്ത് മാറി. രോഗബാധിതരില്‍ ഏറ്റവും കൂടുതല്‍ മരണനിരക്ക് ഉള്ളതും ഗുജറാത്തിലാണ്. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് മരണ നിരക്കിനൊപ്പം ഗുജറാത്ത് മോഡല്‍ തുറന്നുകാട്ടപ്പെടുന്നുവെന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed