അതിർത്തിയിൽ ചൈനയുടെ ആക്രമണം: 3 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു


ന്യൂഡൽഹി: ഇന്ത്യ −ചൈന യുദ്ധഭീതി സൃഷ്ടിച്ച് കൊണ്ട് കിഴക്കൻ ലഡാക്കിൽ സൈനിക നടപടി. ഗാൽവൻ വാനിയിൽ നടന്ന വെടിവെപ്പിൽ ഒരു ഇന്ത്യൻ കമാൻഡിങ് ഓഫീസർക്കും രണ്ട് സൈനികർക്കും വീരമൃത്യു.

ചർച്ചകൾ നടക്കുന്നതിനിടെ ഗൽവാന്വാനിയിൽ ഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ചൈനീസ് സൈന്യം ആക്രമിക്കുകയുമായിരുന്നെന്നാണ് റിപ്പോർട്ട്. 

സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനായി ഇരുഭാഗത്തേയും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ യോഗം ചേരുകയാണെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. 1975−ലെ യുദ്ധത്തിന് ശേഷം ഇതാദ്യമായിട്ടാണ് ചൈന അതിർത്തിയിൽ സംഘർഷം സൈനികരുടെ മരണത്തിലേക്ക് നയിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed