ഇതുവരെ കോവിഡ് ബാധിച്ചത് 80,15,053 പേര്‍ക്ക്; ആഗോള മരണസംഖ്യ 4,40,000ലേക്ക്
വാഷിംഗ്ടണ്‍: ലോകവ്യാപകമായി കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,40,000ലേക്ക് അടുക്കുന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഇതുവരെ ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം 4,36,322 ആണ്. 80,15,053 പേര്‍ക്കാണ് ആഗോള വ്യാപകമായി കോവിഡ് ബാധിച്ചിട്ടുള്ളത്. 42,13,182 പേര്‍ക്കാണ് ഇതുവരെ കോവിഡില്‍ നിന്ന് രോഗമുക്തി നേടാനായത്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകള്‍ ഇങ്ങനെയാണ്. അമേരിക്ക- 21,82,950, ബ്രസീല്‍- 8,91,556 റഷ്യ- 5,37,210, ഇന്ത്യ- 3,43,026 ബ്രിട്ടന്‍- 2,96,857, സ്പെയിന്‍- 2,91,189, ഇറ്റലി- 2,37,290, പെറു- 2,32,992, ഇറാന്‍- 1,89,876, ജര്‍മനി- 1,88,044.
ഈ രാജ്യങ്ങളില്‍ കോവിഡ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം: അമേരിക്ക- 1,18,283, ബ്രസീല്‍- 44,118, റഷ്യ- 7,091, ഇന്ത്യ- 9,915, ബ്രിട്ടന്‍- 41,736, സ്പെയിന്‍- 27,136, ഇറ്റലി- 34,371, പെറു- 6,860, ഇറാന്‍- 8,950, ജര്‍മനി- 8,885.

