ഡൽഹി സർവകലാശാലയിലെ ഒമ്പത് വിദേശ വിദ്യാർത്ഥിനികൾക്ക് കോവിഡ്


ന്യൂഡൽഹി: ഡൽഹി സർവകലാശാലയിലെ ഒമ്പത് വിദേശ വിദ്യാർത്ഥിനികൾക്ക് കോവിഡ്. സർവകലാശാലയിലെ ഇന്‍റർനാഷണൽ ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം ബാധിച്ചത്. ശ്രീലങ്ക, മൗറീഷ്യസ്, ഇറാൻ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളാണിവർ. ഇവരെ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റി. മൗറീഷ്യസിൽനിന്നുള്ള വിദ്യാർത്ഥിനി നാട്ടിലേക്കുപോകാൻ തയാറെടുത്തപ്പോൾ കോവിഡ് പരിശോധന നടത്തണമെന്ന് എംബസി ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഈ വിദ്യാർത്ഥിനി കോവിഡ് പോസ്റ്റീവ് ആണെന്ന് കണ്ടെത്തി. 

ജൂൺ അഞ്ച് വെള്ളിയാഴ്ചയാണ് ഈ വിദ്യാർത്ഥിനിയുടെ പരിശോധനാ ഫലം എത്തിയത്. ഇതോടെ ഈ വിദ്യാർത്ഥിനി താമസിച്ച ഹോസ്റ്റലിലെ 44 വിദ്യാർത്ഥിനികളെയും പരിശോധനയ്ക്കു വിധേയരാക്കുകയായിരുന്നു. ഇവരിൽ എട്ടു പേരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഇവർക്ക് ആർക്കും തന്നെ കോവിഡ് രോഗലക്ഷണമില്ലെന്നതും പ്രത്യേകതയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed