കോവിഡ് വ്യാപനം രൂക്ഷം; കൂടുതൽ ഇളവുകളുമായി തമിഴ്നാട്


ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് വ്യാപനം തീവ്രമാകുമ്പോഴും നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. പൊതുഗതാഗതം ഉൾപ്പെടെ തുറന്നുകൊടുക്കാനാണ് സർക്കാർ തീരുമാനം. ജൂൺ എട്ട് മുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഭൂരിപക്ഷവും ഇല്ലാതാകുമെന്ന കേന്ദ്ര പ്രഖ്യാപനത്തിനു പിന്നാലെയാണ് തമിഴ്നാടിന്‍റെ നീക്കം.

ജ്വല്ലറികളും തുണിക്കടകളും ഉൾപ്പെടെ എല്ലാ വ്യാപാരസ്ഥാപനങ്ങളും കണ്ടെയ്ൻമെന്‍റ് സോണുകളിൽ ഒഴികെ 50 ശതമാനം ജീവനക്കാരുമായി തിങ്കളാഴ്ച മുതൽ പ്രവർത്തിക്കാൻ അനുവദിക്കുമെന്ന് മുഖ്യമന്ത്രി കെ. പളനിസ്വാമി അറിയിച്ചു. എന്നാൽ ആരാധനാലയങ്ങൾ‌ തീയേറ്ററുകൾ, ജിമ്മുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ അടഞ്ഞുകിടക്കും.
ടാക്സി, ഓട്ടോ സർവീസുകൾക്കും അനുമതി നൽകിയിട്ടുണ്ട്. ഐടി സ്ഥാപനങ്ങൾക്ക് 20 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാമെന്നും പുതുക്കിയ നിർദേശത്തിൽ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed