ഡല്‍ഹി എയിംസിലെ 11 ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി കോവിഡ്


ന്യൂഡല്‍ഹി: ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ഡല്‍ഹി എയിംസിലെ 11 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ എയിംസില്‍ കോവിഡ് ബാധിതരായ ജീവനക്കാരുടെ എണ്ണം 206 ആയി. ഫെബ്രുവരി ഒന്നുമുതൽ ഇതുവരെ എയിംസിലെ 206 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 150ല്‍ കൂടുതല്‍ ജീവനക്കാര്‍ രോഗ മുക്തരായി. ഇവര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചതായി ആശുപത്രി വക്താവ് അറിയിച്ചു. 

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ലബോറട്ടറി സ്റ്റാഫ്, ടെക്‌നീഷ്യന്‍മാര്‍, സാനിറ്റേഷന്‍ സ്റ്റാഫ്, സെക്യൂരിറ്റി ഗാര്‍ഡുമാര്‍ എന്നിവരുള്‍പ്പടെയുള്ള 64 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കോവിഡ് സ്ഥിരീകരിച്ചിരുന്നു.

You might also like

Most Viewed