ടൂറിസം; 29 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനം അനുവദിച്ച് ഗ്രീസ്


ആഥൻസ്: കോവിഡ് വ്യാപനത്തേത്തുടർന്ന് സന്പൂർണമായി അടച്ച ഗ്രീസിൽ രോഗബാധ കുറഞ്ഞതിനു പിന്നാലെ കൂടുതൽ ഇളവുകൾ അനുവദിക്കുന്നു. രാജ്യത്തെ ടൂറിസം മേഖലയിലാണ് പുതുതായി ഇളവുകൾ പ്രഖ്യാപിച്ചത്. 29 രാജ്യങ്ങളിൽ നിന്നുള്ള വിനോദയാത്രികർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചു. ജൂണ്‍ 15 മുതൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഗ്രീസിലേക്ക് പ്രവേശിക്കാം. ജർമനി, ഓസ്ട്രിയ, ഡെന്മാർക്ക്, ഫിൻലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ആളുകൾക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. 

എന്നാൽ, കോവിഡ് ബാധ പിടിമുറുക്കിയിട്ടുള്ള അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ ഒന്നും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ, ജൂലൈ ഒന്നിനു ശേഷം പട്ടിക ഒന്നു കൂടി പുതുക്കുമെന്നും അതിൽ കൂടുതൽ രാജ്യങ്ങൾക്ക് ഗ്രീസിലേക്ക് പ്രവേശനാനുമതി നൽകുമെന്നുമാണ് റിപ്പോർട്ട്.

You might also like

Most Viewed