കോവിഡ് നിയന്ത്രണങ്ങൾ നീക്കി ന്യൂസിലൻഡ്

വെല്ലിംഗ്ടണ്‍: കോവിഡ് വ്യാപനത്തിനു പിന്നാലെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ന്യൂസിലൻഡിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. റീട്ടെയിൽ കടകൾ, മാളുകൾ, ഭക്ഷണശാലകൾ, സിനിമ തിയറ്ററുകൾ, പൊതു ഇടങ്ങൾ തുടങ്ങിയ മേഖലകളിലെല്ലാം ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച മുതൽ ഇവിടങ്ങളിലെ നിയന്ത്രണങ്ങൾ പൂർണമായും നീക്കും. പ്രധാനമന്ത്രി ജസിന്ത അർഡേണ്‍ ആണ് ഇത് സംബന്ധിച്ച വിവരം മാധ്യമങ്ങളോട് പങ്കുവച്ചത്. ഈ മാസം 18 മുതൽ രാജ്യത്തെ സ്കൂളുകൾ തുറക്കുമെന്നും 21 മുതൽ ബാറുകൾ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.