അസ്ഹറുദ്ദീന്‍റെ മകനും സാനിയ മിർസയുടെ സഹോദരി അനം മിർസയും വിവാഹിതരാകുന്നു
ഹൈദരാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന്‍റെ മകൻ ആസാദുദ്ദീനും ടെന്നീസ് താരം സാനിയ മിർസയുടെ സഹോദരി അനം മിർസയും വിവാഹിതരാകുന്നു. സാനിയ മിർസ തന്നെയാണ് വിവാഹ വാർത്ത സ്ഥിരീകരിച്ചത്. ആസാദിനും അനതിനും ഒപ്പമുള്ള ചിത്രം ‘കുടുംബം’ എന്ന തലവാചകത്തോടെ കഴിഞ്ഞദിവസം സാനിയ പോസ്റ്റ് ചെയ്തിരുന്നു. സ്റ്റൈലിസ്റ്റായി ജോലി ചെയ്യുന്ന അനം മിർസയുടെ രണ്ടാം വിവാഹമാണ് ഇത്. 2016ൽ അക്ബർ റഷീദ് എന്നയാളെ വിവാഹം ചെയ്തുവെങ്കിലും രണ്ടുവ ർഷത്തിനു ശേഷം ഇരുവരും പരസ്പര സമ്മതത്തോടെ പിരിയുകയായിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീന് ആദ്യ ഭാര്യ നൗറീനിലുള്ള മൂത്ത മകനാണ് ആസാദുദ്ദീൻ.

