കൂടത്തായി:‌ മൃതദേഹങ്ങളുടെ രാസ പരിശോധന അമേരിക്കയിൽ; റോജോയെ വിളിച്ചുവരുത്തും


കോഴിക്കോട്: കൂടത്തായി കൊലപാതക പരന്പരയിൽ മൃതദേഹങ്ങളുടെ രാസപരിശോധനാ ഫലം അമേരിക്കയിൽ നടത്തും. മെറ്റോ കോൺഡ്രിയ ഡിഎൻഎ അനാലിസിസ് നടത്തുന്നതിനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ഇതിനായി റോയിയുടെ സഹോദരങ്ങളുടെ ഡി.എൻ.എ സാംപിള്‍ എടുക്കും. മരണകാരണം കൃത്യമായി മനസിലാക്കുന്നതിനു വേണ്ടിയാണ് ഈ നീക്കം. 

അതേ സമയം, കേസിൽ പരാതിക്കാരനായ കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോജോയെ ചോദ്യം ചെയ്യുന്നതിനായി നാട്ടിലേക്ക് വിളിച്ചുവരുത്താനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. നിലവിൽ അമേരിക്കയിലാണ് റോജോ. കേസിൽ മുഖ്യപ്രതി ജോളിയുടെ ബന്ധുക്കൾ ഉൾപ്പെടെ കൂടുതൽ പേർ നിരീക്ഷണത്തിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed