തിരുച്ചിറപ്പള്ളി ജ്വല്ലറി മോഷണം: അഞ്ച് ജാർഖണ്ഡ് സ്വദേശികൾ കസ്റ്റഡിയിൽ
തിരുച്ചിറപ്പള്ളി: തമിഴ്നാട് തിരുച്ചിറപ്പള്ളി ജ്വല്ലറി മോഷണവുമായി ബന്ധപ്പെട്ട് അഞ്ച് പേർ കസ്റ്റഡിയിൽ. ജാർഖണ്ഡ് സ്വദേശികളാണ് പോലീസിന്‍റെ പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. ലളിത ജ്വല്ലറിയുടെ തിരുച്ചിറപ്പള്ളി ചത്രം ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ശാഖയിൽ ബുധനാഴ്ച പുലർച്ചെയായിരുന്നു കവർച്ച നടന്നത്. 50 കോടി രൂപയുടെ സ്വർണവും വജ്രവുമാണ് ജ്വല്ലറിയിൽ നിന്ന് മോഷണം പോയത്. മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘമാണ് മോഷണം നടത്തിയത്. തെളിവുകള്‍ നശിപ്പിക്കാനായി ജ്വല്ലറിയിലാകെ മുളകുപൊടി വിതറിയ ശേഷമായിരുന്നു കവര്‍ച്ചക്കാര്‍ സ്ഥലം വിട്ടത്. എന്നാൽ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ കവര്‍ച്ച സ്ഥിരീകരിക്കുകയായിരുന്നു.

