കനത്ത മഴ : മുംബൈയില്‍ മലയാളി വിദ്യാര്‍ത്ഥിനിയടക്കം നാല് പേര്‍ മുങ്ങി മരിച്ചു
മുംബൈ: മുംബൈയില്‍ കനത്ത മഴ തുടരുകയാണ്. നവി മുംബൈയിലെ ഖാര്‍ഖറില്‍ വെള്ളച്ചാട്ടം കാണാന്‍ പോയ മലയാളി വിദ്യാര്‍ത്ഥിനിയടക്കം നാല് പേര്‍ മുങ്ങി മരിച്ചു. പാലക്കാട് സ്വദേശിയായ ആരതി നായരാണ് മരിച്ചത്. നവി മുംബൈയിലെ നെരൂളില്‍ സ്ഥിരതാമസക്കിയവരാണ്ആരതിയുടെ കുടുംബം .
ശക്തമായി പെയ്തുക്കൊണ്ടിരിക്കുന്ന മഴയില്‍ മുംബൈയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം നിറഞ്ഞിരിക്കുകയാണ്. കനത്ത മഴമൂലം ട്രെയിന്‍, വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടിടുണ്ട്.
അംബര്‍നാഥ്, ബദലാപൂര്‍, ചുനബട്ടി എന്നിവടങ്ങളില്‍ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. സെന്‍ട്രല്‍, വെസ്റ്റേണ്‍ റയില്‍വേകള്‍ പതിനഞ്ച് സര്‍വീസുകള്‍ റദ്ദാക്കി. അതേസമയം,മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ 30 മിനിറ്റ് വരെ വൈകിയാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്.