ബംഗളൂരുവിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി


ബംഗളൂരു: ബംഗളൂരുവിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബംഗളൂരുവിലെ പുലുകേശി നഗറിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. നിർമ്മാണം നടന്നുവരുന്ന കെട്ടിടവും സമീപത്തെ പാർപ്പിട സമുച്ചയവുമാണ് തകർന്നു വീണത്. നിർമ്മാണം നടന്നുവരുന്ന കെട്ടിടത്തിൽ തൊഴിലാളികൾ ജോലിയിലേർപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തിൽ മരിച്ച തൊഴിലാളികളിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബിഹാർ സ്വദേശി ശംഭുകുമാർ ആണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed