ദന്പതികൾ അജ്ഞാതന്റെ കുത്തേറ്റ് കൊല്ലപ്പെട്ടു
ന്യൂഡൽഹി: അജ്ഞാതന്റെ കുത്തേറ്റ് ബീഹാറി സ്വദേശിയായ ദന്പതികൾ ഡൽഹിയിൽ കൊല്ലപ്പെട്ടു. ഹരി ബല്ലായും ഭാര്യ ശാന്തി സിങ്ങുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ മക്കൾ ആക്രമണത്തിൽ നിന്നും രക്ഷപെട്ടു.
ശനിയാഴ്ച വൈകിട്ട് ശരീരത്തിൽ നിരവധി കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. 27കാരിയായ മകൾ പുറത്തുപോയി തിരിച്ചുവന്ന് വാതിൽ തുറന്നപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ ഇരുവരും മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾ അപ്പോൾ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വീട്ടിൽ അതിക്രമിച്ച് കടന്ന് ആക്രമണം നടത്തിയതിന്റെ ലക്ഷണങ്ങൾ ഒന്നും കണ്ടില്ലെന്ന് പോലീസ് പറഞ്ഞു. കുടുംബവുമായി അടപ്പമുള്ള ആരോ തന്നെയാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് പോലീസ് കരുതുന്നത്.

