പുല്‍വാമയ്ക്ക് സമാനമായ ആക്രമണത്തിന് സാധ്യത: കശ്മീരില്‍ അതീവ ജാഗ്രത


ശ്രീനഗര്‍:പുല്‍വാമയ്ക്ക് സമാനമായ ആക്രമണം കശ്മീരില്‍ നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി ഇന്ത്യയ്ക്ക് അമേരിക്കയുടെയും പാകിസ്താന്റെയും മുന്നറിയിപ്പ്. സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം ഉപയോഗിച്ചായിരിക്കും ആക്രമണം എന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആക്രമണത്തിന് പിന്നില്‍ അല്‍ഖ്വെയ്ദയാണെന്നും വിവരമുണ്ട്. ഇതോടെ ജമ്മുകശ്മീരില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
ഷാങ്ഹായ് സഹകരണ സമിതി ഉച്ചക്കോടിക്കിടെ പാകിസ്താന്‍ ഭീകരവാദത്തിനെതിരേ കൂടുതല്‍ നടപടികളെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഭീകരാക്രമണ മുന്നറിയിപ്പു നല്‍കിപാകിസ്താന്‍ രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് പാകിസ്താന്‍ മുന്നറിയിപ്പുമായി വന്നത്.
കശ്മീരിലെ ത്രാല്‍ മേഖലയില്‍ വെച്ച്കഴിഞ്ഞ ദിവസം അല്‍ഖായിദഭീകരനായ സാക്കീര്‍ മൂസയെ ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു. ഇയാളുടെ മരണത്തിന് പകരം ചോദിക്കാനാണ് ആക്രമണം നടത്തുന്നതെന്നാണ്വിവരം.ഹിസ്ബുല്‍ മുജാഹിദീനില്‍ പ്രവര്‍ത്തിച്ചിരുന്ന മൂസ മൂന്ന് കൊല്ലം മുമ്ബാണ് അതില്‍ നിന്ന് വിഘടിച്ച് അല്‍ഖായിദയുടെ അന്‍സര്‍ ഖസ്വത്ത് ഉല്‍ ഹിന്ത് എന്ന സംഘടനയുടെ ഭാഗമാവുന്നത്. ഇതിനിടെയാണ് ഇയാള്‍ കൊല്ലപ്പെടുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed