മധ്യപ്രദേശില്‍ നിപാ മുന്നറിയിപ്പ്
മധ്യപ്രദേശ് : മധ്യപ്രദേശിലെ ഗുണ, ഗ്വാളിയോര്‍ ജില്ലകളില്‍ നിപ്പ വൈറസ് മുന്നറിയിപ്പ്.മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ കഴിഞ്ഞ ഏതാനും ദിവസത്തിനിടെ നൂറ് കണക്കിന് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തതോടെയാണ് നിപ വൈറസ് മുന്നറിയിപ്പും ജാഗ്രത നിര്‍ദേശവും നല്‍കിയത്.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 250 ഓളം വവ്വാലുകള്‍ ചത്തതായിട്ടാണ് ജില്ലാ അഡ്മിനിസ്ട്രേഷന്‍ വ്യക്തമാക്കിയത്.ചത്ത വവ്വാലുകളുടെ സാംപിളുകള്‍ ഭോപ്പാലിലെ വെറ്റിനറി ലാബോററട്ടിയിലേക്ക് അയച്ചിട്ടുണ്ടെന്നും കടുത്ത ചൂടും ഉയര്‍ന്ന താപനിലയുമാണ് വവ്വാലുകള്‍ കൂട്ടത്തോടെ മരണപ്പെടാനുണ്ടായ കാരണമെന്നുമാണ് പ്രാഥമിക നിഗമനമെന്നും വെറ്റിനറി ഡോക്ടര്‍ ബി.എസ് ഥാക്കറെ പറഞ്ഞു.
പ്രാദേശികമായി നിപാ വൈറസിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫീസറും ഗുണയിലെ ഹെല്‍ത്ത് ഓഫീസറുമായ ഡോ.പി.എസ് ബങ്കര്‍ പറഞ്ഞു.

