സുപ്രീം കോടതിയിൽ ഇംഗ്ലീഷ് മാത്രം മതിയെന്ന് രഞ്ജൻ ഗൊഗോയ്


ഡൽഹി:സുപ്രീംകോടതിയിലെ വാദം ഇംഗ്ലീഷിൽ മാത്രം മതിയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. സുപ്രീം കോടതിയിൽ ഹിന്ദിയിൽ സംസാരിച്ച ജഡ്ജിയോടാണ് ചീഫ് ജസ്റ്റിസ് കോടതിയിൽ ഇംഗ്ലീഷ് മതിയെന്ന് പറഞ്ഞത്. ജഡ്ജിക്ക് വേണമെങ്കിൽ ഹിന്ദിയിൽ വാദം കേൾക്കുകയും എഴുതുകയും ചെയ്യാം എന്നാൽ സുപ്രീം കോടതിയിൽ ഇംഗ്ലീഷ് സംസാരിക്കണം എന്നും പറഞ്ഞു അഡീഷണൽ ജില്ലാ ജഡ്ജിയുടെ പ്രൊമോഷൻ ഹർജി പരിഗണിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് ഗോഗോയായുടെ ഈ  ഉത്തരവ്.

ഹൈകോടതി മുതലുള്ള കീഴ്കോടതികളിൽ ഹിന്ദിയും മറ്റ്, പ്രാദേശിക ഭാഷകളും ഉപയോഗിക്കാൻ അനുവദിച്ചിട്ടുണ്ടെങ്കിലും, സുപ്രീംകോടതിയിലും സുപ്രീം കോടതിയിലെ എല്ലാ നടപടികളിലും ഇംഗ്ലീഷാണ് ഉപയോഗിക്കുക. ഭരണഘടനയുടെ 348 ആർട്ടിക്കിൾ പ്രകാരമാണ് ഇത്. മാത്രമല്ല, സുപ്രീംകോടതിയുടെ പ്രാക്ടീസ് ആൻറ് പ്രോസസ്ററർ ആൻഡ് ഓഫീസ് പ്രൊസീജ്യർ, പ്രകാരവും കോടതിയിൽ ഉപയോഗിക്കേണ്ടതും കോടതിയിലെ എല്ലാ നടപടികൾക്കും ഇംഗ്ലീഷ് ആയിരിക്കണം



You might also like

  • Lulu Exchange
  • Straight Forward

Most Viewed