ശബരിമല: സംശയം തോന്നിയാൽ കസ്റ്റഡിയിലെടുക്കാൻ തീരുമാനം


പത്തനംതിട്ട : ചിത്തിര ആട്ടത്തിരുനാളിനു നാളെ ശബരിമല നട തുറക്കുമ്പോൾ യുവതീപ്രവേശം തടയാൻ സംഘമായി എത്തുന്നവരെ ആവശ്യമെങ്കിൽ മുൻകരുതലായി കസ്റ്റഡിയിലെടുക്കാൻ പൊലീസ് തീരുമാനം. അതിനായി  തുലാമാസ പൂജയ്ക്കു നട തുറന്ന ദിവസങ്ങളിലെ സംഘർഷങ്ങളിൽ ഉൾപ്പെട്ട 450 പേരടക്കം 1500 പേരുടെ ചിത്രങ്ങൾ പൊലീസിന്റെ ‘ഫേസ് ഡിറ്റക്‌ഷൻ’ സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തി. പൊലീസ് തയാറാക്കിയ ആൽബത്തിൽ ഉൾപ്പെട്ട് ഒളിവിൽ കഴിയുന്ന 350ലേറെപ്പേരും ഇതിൽപ്പെടും. നിലയ്ക്കൽ, പമ്പ, സന്നിധാനം, കാനനപാത എന്നിവിടങ്ങളിലായി പൊലീസിന്റെ നിരീക്ഷണ ക്യാമറകൾക്കൊപ്പം 12 ഫെയ്സ്ഡിറ്റക്‌ഷൻ’ സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തുകയും ചെയ്തു . പൊലീസ് തയാറാക്കിയ ആൽബത്തിൽ ഉൾപ്പെട്ട് ഒളിവിൽ കഴിയുന്ന 350ലേറെപ്പേരും ഇതിൽപ്പെടും.

നിലയ്ക്കൽ, പമ്പ, സന്നിധാനം, കാനനപാത എന്നിവിടങ്ങളിലായി പൊലീസിന്റെ നിരീക്ഷണ ക്യാമറകൾക്കൊപ്പം 12 ഫെയ്സ് ഡിറ്റക്‌ഷൻ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. 1500 പേരിൽ ആരെങ്കിലും എത്തിയാൽ ഈ ക്യാമറകൾ മുഖം തിരിച്ചറിഞ്ഞു പൊലീസ് കൺട്രോൾ റൂമിൽ മുന്നറിയിപ്പു നൽകും. അത്തരക്കാരെ ഉടൻ കസ്റ്റഡിയിലെടുക്കും. മുഖം മറച്ചെത്തിയാൽ പ്രത്യേകം പരിശോധിക്കും.  കമാൻഡോകളടക്കം 1850 പൊലീസുകാരെയാണു സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

പമ്പയിൽ നിന്നു സന്നിധാനത്തേക്കു നീലിമല, അപ്പാച്ചിമേട്, ശരംകുത്തി വഴി മാത്രമാകും തീർഥാടകരെ കയറ്റുക. ചിത്തിര ആട്ടത്തിരുനാളിനു ക്ഷേത്രനട‌ നാളെ വൈകിട്ട് 5നു തുറക്കും. പൂജകൾ പൂർത്തിയാക്കി 6നു രാത്രി രാത്രി 10നു നട അടയ്ക്കും. 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed