2019ൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വരില്ലെന്ന് തൊഗാഡിയ
ന്യൂഡൽഹി: 2019ൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വരില്ലെന്നും വികസനകാര്യത്തിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്നും വിശ്വ ഹിന്ദു പരിഷത്ത് നേതാവി പ്രവീൺ തൊഗാഡിയ. ആയതിനാൽ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ലെങ്കിൽ തന്റെ നേതൃത്വത്തിൽ നിർമ്മിക്കുമെന്ന് തൊഗാഡിയ പറഞ്ഞു.
കഴിഞ്ഞ മാസവും വാർത്താ സമ്മേളനം വിളിച്ച് ചേർത്ത് കേന്ദ്ര സർക്കാറിനെതിരെ തൊഗാഡിയ ആഞ്ഞടിച്ചിരുന്നു. ശതമാനക്കണക്കും വോട്ടിങ് യന്ത്രങ്ങളും ഉപയോഗിച്ചുള്ള അടവുകളാണ് തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നിലെന്ന് ആക്ഷേപിച്ച അദ്ദേഹം, 12 വർഷമായി മോദിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും പറഞ്ഞിരുന്നു.

