വിമാനത്തിൽ കൊതുക് ശല്യം: പരാതിപ്പെട്ട ഡോക്ടറെ പുറത്താക്കി
ലഖ്നൗ: വിമാനത്തിൽ കൊതുക് ശല്യമുണ്ടെന്ന് പരാതിപ്പെട്ട ഡോക്ടറെ ഇൻഡിഗോ വിമാന അധികൃതർ നിർബന്ധിച്ച് പുറത്താക്കിയതായി പരാതി. െബംഗളൂരുവിൽ നിന്നുള്ള ഡോക്ടർ സൗരഭ് റായിയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ലഖ്നൗവിൽ നിന്ന് െബംഗളൂരുവിലേക്ക് പോയ 6ഇ541 വിമാനത്തിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.
വിമാനത്തിൽ കൊതുക് ഉണ്ടെന്ന് പരാതി പറഞ്ഞ സൗരഭിനെ ജീവനക്കാർ കൈയേറ്റം ചെയ്യുകയും നിർബന്ധിച്ച് വിമാനത്തിൽ നിന്ന് ഇറക്കിവിടുകയായിരുന്നു. വേണമെങ്കിൽ മറ്റൊരു വിമാനത്തിൽ െബംഗളൂരുവിലേക്ക് പോകാനും നിർദ്ദേശിച്ചു. വിമാനത്താവള ലോഞ്ചിലേയ്ക്ക് പോകുന്നതിന് ബസിൽ കയറാനും സൗരഭിനെ ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും അനുവദിച്ചില്ല.

