മ​ഹാ​­​രാ​­​ഷ്‌​ട്ര​യി​ൽ ഗു​­​ജ​റാ​­​ത്തി­ ക​ട​ക​ൾക്ക് നേരെ ആക്രമണം


മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി മഹാരാഷ്ട്ര നവനിർമാൺ സേന അദ്ധ്യക്ഷൻ രാജ് താക്കറെ രൂക്ഷ വിമർശനം ഉന്നയിച്ചതിനു തൊട്ടുപിന്നാലെ ഗുജറാത്തികൾക്കെതിരെ ആക്രമണവുമായി രാജ്താക്കറെയുടെ അനുയായികൾ. ഗുജറാത്തിനെ കേന്ദ്രീകരിച്ചുകൊണ്ടുള്ള മോദിയുടെ നയങ്ങൾക്കെതിരായി താക്കറെ നടത്തിയ വിമർശനം ഏറ്റെടുത്തുകൊണ്ട് മുംബൈയിലെ ഗുജറാത്തി സ്ഥാപനങ്ങൾക്കെതിരെ എം.എൻ.എസ് പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടു.

ഗുജറാത്തികളുടെ റസ്റ്റോറന്റുകൾ, കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയവ ആക്രമിക്കുകയും ഗുജറാത്തി ഭാഷയിൽ എഴുതിയിരിക്കുന്ന ബോർഡുകൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര നവനിർമാൺ സേനയുടെ കൊടികളുമായി ഗുജറാത്ത് വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചെത്തിയ സംഘങ്ങളാണ് മുംബൈയിലും വസായിലും ആക്രമണം അഴിച്ചുവിട്ടത്.

വസായ് മഹാരാഷ്ട്രയിലെ സ്ഥലമാണ്, ഗുജറാത്തിലേതല്ല. ഗുജറാത്തിയിലുള്ള ബോർഡുകൾ ഇവിടെ അനുവദിക്കില്ല− എം.എൻ.എസ് താനെ ജില്ലാ നേതാവ് അവിനാഷ് ജാദവ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പത്തിലധികം പേർ പോലീസ് പിടിയിലായിട്ടുണ്ട്. ഗുജറാത്തികൾ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിൽ പോലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുമുണ്ട്.

കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായെയും രൂക്ഷമായ ഭാഷയിലാണ് രാജ് താക്കറെ വിമർശിച്ചത്. ഗുജറാത്തിനെ കേന്ദ്രീകരിച്ചുള്ള വികസന പ്രവർത്തനങ്ങളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. അഹമ്മദാബാദിന് കൂടുതൽ പ്രാമുഖ്യം നൽകിക്കൊണ്ട് മുംബൈയെ തമസ്കരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed