സ്പൈസ് ജെ­റ്റ് വി­മാ­നം റൺ­വൈ­ ലൈ­റ്റിൽ ഇടി­ച്ചു : ബംഗളൂ­രൂ­വിൽ നി­ന്ന് 10 വി­മാ­നങ്ങൾ തി­രി­ച്ചു­വി­ട്ടു­


ബംഗളൂരു : സ്പൈസ് ജെറ്റ് വിമാനം റൺവൈ ലൈറ്റിൽ ഇടിച്ചതിനേത്തുടർന്ന് ബംഗളൂരൂവിൽ നിന്ന് 10 വിമാനങ്ങൾ തിരിച്ചുവിട്ടു. വെള്ളിയാഴ്ച രാത്രി ബംഗളൂരു വിമാനത്താവളത്തിലിറങ്ങിയ എസ്ജി 1238സ്പൈസ്ജെറ്റ് വിമാനമാണ് റൺവേലൈറ്റിൽ ഇടിച്ചത്. മൂന്ന് റൺ റൺവേ ലൈറ്റുകളാണ് തകർന്നത്. 

സംഭവത്തിൽ ആർക്കും പരിക്ക് പറ്റുകയോ വിമാനത്തിന് കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടില്ല. ഹൈദരാബാദിൽ നിന്നെത്തിയ വിമാനം അപകടത്തിൽപ്പെട്ടതിനേത്തുടർന്ന് 40 മിനിറ്റോളം റൺവേ അടച്ചു. ഇതേത്തുടർന്നാണ് വിമാനങ്ങൾ ഇവിടെ നിന്നും തിരിച്ചുവിട്ടത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed