ലോ­ക്സഭാ­ തി­രഞ്ഞെ­ടു­പ്പിൽ ബി­.ജെ­.പി­യ്ക്ക് 100 മു­തൽ 110 സീ­റ്റു­കളു­ടെ­ കു­റവു­ണ്ടാ­കു­മെ­ന്ന് ശി­വസേ­ന


മുംൈബ : രാജ്യം ഭരിക്കുന്ന ബി.ജെ.പിക്ക് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ 100 മുതൽ 110 സീറ്റുകളുടെ കുറവുണ്ടാകുമെന്ന് സഖ്യകക്ഷിയായ ശിവസേന. ത്രിപുര പോലുള്ള ചെറിയൊരു സംസ്ഥാനത്തിലെ വിജയം ആഘോഷിക്കുന്പോഴും തങ്ങളുടെ ശക്തികേന്ദ്രങ്ങളായ ഗൊരഖ്പൂരിലെയും ഫുൽപൂരിലെയും തോൽവി ബി.ജെ.പിയെ അസ്വസ്ഥരാക്കുന്നുണ്ടെന്ന് പാർട്ടി മുഖപത്രമായ സാമ്നയിൽ ശിവസനേ ആരോപിച്ചു.

ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ രാജ്യത്തെ പൊതു ബോധത്തിന്റെ പ്രതിഫലനമല്ലെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. എന്നാൽ മോദി അധികാരത്തിൽ എത്തിയതിന് ശേഷമുള്ള ഉപതിരഞ്ഞെടുപ്പിലെ പരാജയങ്ങൾ കാരണം ഒന്പത് സീറ്റുകളാണ് ബി.ജെ.പിക്ക് നഷ്ടമായത്. അധികാരത്തിലെത്തിയപ്പോൾ 282 അംഗങ്ങൾ ഉണ്ടായിരുന്ന ബി.ജെ.പി ഇപ്പോൾ 272ലേക്ക് ചുരുങ്ങി. അതായത് 543 അംഗങ്ങളുള്ള ലോക്സഭയിലെ പകുതിയായി. 325 സീറ്റുകൾ നേടി റെക്കാഡ് ഇട്ടുകൊണ്ട് ബി.ജെ.പി ഉത്തർപ്രദേശിൽ വിജയിച്ചത് ഒരുവർഷം മുന്പാണ്. 1991മുതൽ തോൽവി എന്തെന്ന് അറിഞ്ഞിട്ടില്ലാത്ത യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയുമായി. ഇത്രയേറെ ജനപിന്തുണ അവകാശപ്പെട്ടിട്ടും രണ്ട് മണ്ധലങ്ങളിലും ബി.ജെ.പി തോറ്റതെങ്ങനെയെന്ന് വിശദമാക്കണമെന്നും മുഖപ്രസംഗത്തിൽ തുടരുന്നു.

2014ൽ പ്രശസ്തിയുടെ ഒരു തിരമാലയുണ്ടായി. ഇത് കാരണം ജനങ്ങളുടെ കണ്ണുകൾ മൂടപ്പെട്ടതിനാലാണ് ബി.ജെ.പിക്ക് ജയിക്കാനായത്. എന്നാൽ ഇന്ന് ആ തിരമാല നശിച്ചുവെന്നും ആളുകൾക്ക് എല്ലാം കാണാൻ കഴിയുമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. 

ഉത്തർപ്രദേശിലെ തോൽവിക്ക് വിവിധ കാരണങ്ങളാണ് ബി.ജെ.പി ഉന്നയിക്കുന്നത്. എന്നാൽ 2014ൽ അധികാരത്തിലെത്താൻ ബി.ജെ.പി എന്തെല്ലാം ഡീലുകൾ നടത്തിയെന്ന് ജനങ്ങൾക്കറിയാം. ത്രിണമൂൽ കോൺഗ്രസും കോൺഗ്രസും ബി.ജെ.പിയിൽ ലയിച്ചത് കൊണ്ടാണ് ത്രിപുരയിൽ ബി.ജെ.പിക്ക് ജയിക്കാനായത്. ഇതിനിടയിൽ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒരിക്കലും 280 സീറ്റുകൾ സ്വന്തമാക്കാൻ കഴിയില്ല. 100 മുതൽ 110 സീറ്റുകൾ അവരിൽ നിന്നും കുറയും. തിരഞ്ഞെടുപ്പുകൾ നടക്കുന്നത് റഷ്യ, അമേരിക്ക, കാനഡ, ഫ്രാൻസ്, ഇസ്രയേൽ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ അല്ലെന്നും ഇന്ത്യയിലാണെന്ന് ബി.ജെ.പി ഓർക്കണമെന്നും മുഖപ്രസംഗത്തിൽ ശിവസേന ഓർമ്മിപ്പിക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed