ആം ആദ്മി പാർട്ടിയിൽ നിന്നും വൈസ് പ്രസിഡന്റ് അമൻ അറോറയും രാജിവച്ചു
ന്യൂഡൽഹി : ആം ആദ്മി പാർട്ടിയിൽ വീണ്ടും പൊട്ടിത്തെറി. പാർട്ടിയുടെ പഞ്ചാബ് അദ്ധ്യക്ഷൻ ഭഗവനന്ത് മൻ പാർട്ടിയിൽ നിന്നും രാജിെവച്ചതിന് പിന്നാലെ വൈസ് പ്രസിഡന്റ് അമൻ അറോറയും രാജിവച്ചു.
ശിരോമണി അകാലിദൾ നേതാവവും മുൻ പഞ്ചാബ് മന്ത്രിയുമായ ബിക്രം സിംഗ് മജീതിയയ്ക്ക് മയക്ക് മരുന്നു വ്യാപാരവുമായി ബന്ധമുണ്ടെന്ന പരാമർശം പിൻവലിച്ച് അരവിന്ദ് കേജ്രിവാൾ മാപ്പുപറഞ്ഞിരുന്നു. ഈ നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. ഇതേ കാരണത്താലായിരുന്നു നേരത്തെ ഭഗവനന്ത് മൻ പാർട്ടിയിൽ നിന്നും രാജിവെച്ചത്.

