വ്യാ­ജ ഡോ­ക്ടർ ചമഞ്ഞ് ചികിത്സ : രോ­ഗി­ മരി­ച്ചു­


കൊൽക്കത്ത : ആംബുലൻസിൽ വെച്ച്അടിയന്തിര വൈദ്യ സഹായം ലഭിക്കാത്തിനെത്തുടർന്ന് രോഗിയായ 16 കാരൻ മരിച്ചു. ഡോക്ടർ എന്ന വ്യാജേന ആംബുലൻസിൽ കയറിയ എ.സി മെക്കാനിക്കിന് ജീവൻ നിലനിർത്താനുള്ള ഉപകരണങ്ങൾ ഉപയോഗിക്കാൻ കഴിയാതെ പോയതാണ് 16കാരന്റെ മരണത്തിനിടയാക്കിയത്.

ബുർദ്വാനിലെ അന്നപൂർണ്ണ നഴ്സിങ് ഹോമിൽ നിന്ന് മെച്ചപ്പെട്ട ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടും പോവുകയായിരുന്നു അർജിത് ദാസിനെ. കൊണ്ടും പോകും വഴി ആംബുലൻസിൽ വെച്ച് അർജിതിന്റെ ആരോഗ്യനില വഷളായി. എന്നാൽ ഡോക്ടറെന്ന് നടിച്ച് കയറിയ എ.സി മെക്കാനിക്ക് സർഫറാസ് ഉദ്ദീനിന് ജീവൻ രക്ഷാ സംവിധാനങ്ങൾ വേണ്ട രീതിയിൽ ഉപയോഗിക്കാൻ അറിവുണ്ടായിരുന്നില്ല. തുടർന്ന് ജീവൻ രക്ഷാചികിത്സ കിട്ടാതെആശുപത്രിയിലെത്തുന്പോഴേക്കും അർജിത് മരിക്കുകയായിരുന്നു.

മകനെ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടു പോകാൻ സർഫറാസ് ഉദ്ദീനിന് 8000 രൂപയാണ് പിതാവ് രഞ്ജിത് ദാസ് നൽകിയിരുന്നത്. രഞ്ജിത് ദാസിന്റെ പരാതിയെത്തുടർന്ന് സർഫറാസ് ഉദ്ദീനെ പോലീസ് അറസ്റ്റു ചെയ്തു. ആംബുലൻസ് ഡ്രൈവർക്കും അന്നപൂർണ്ണ നഴ്സിങ് ഹോമിനെതിരേയും പരാതി നൽകിയിട്ടുണ്ട്. ആംബുലൻസിനും ഡോക്ടറുടെ സേവനത്തിനുമായി രഞ്ജിത് ദാസിൽ നിന്ന് 16000 രൂപയാണ് ഈടാക്കിയത്.

ആംബുലൻസിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. പേരുകേട്ട ഡോക്ടറായതിനാൽ ആംബുലൻസിൽ രോഗിയെ അല്ലാതെമറ്റാരെയും അദ്ദേഹം കയറ്റില്ലെന്നാണ് തങ്ങളോട് അവർ പറഞ്ഞതെന്നും രഞ്ജിത് ദാസ് ആരോപിക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed