ജയ ബച്ചനോട് മാ­പ്പ് പറഞ്ഞ് നരേഷ് അഗർ­വാൾ


ചണ്ധിഗഡ് : സീറ്റ് നിഷേധിച്ചതിന് പിന്നാലെ സമാജ്വാദി പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർത്ഥിയായ ജയ ബച്ചനെ നൃത്തക്കാരിയെന്ന് അധിക്ഷേപിച്ച നരേഷ് അഗർവാൾ മാപ്പ് പറഞ്ഞു. സീറ്റ് നിഷേധിച്ചതിന് പിന്നാലെ നരേഷ് ബി.ജെ.പിയിൽ ചേർന്നിരുന്നു. നരേഷിന്റെ പ്രസ്താവനയെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഉൾപ്പെടെയുള്ളവർ വിമർശിച്ചതിനെ തുടർന്നാണ് മാപ്പ് പറഞ്ഞത്.  

നരേഷ് അഗർവാൾ പറഞ്ഞത് അപലപനീയമാണ്. മുന്പ് പ്രവർത്തിച്ചിരുന്ന പാർട്ടിയുടെ സംസ്ഥാനത്തിൽനിന്നു പുറത്തുവരാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. ഞങ്ങളുടെ പാർട്ടിയുടെ സംസ്കാരവുമായി യോജിച്ചുപോകാൻ അദ്ദേഹത്തിനു കുറച്ചു സമയം നൽകണം− അനിൽ വിജ് പറഞ്ഞു. രാജ്യസഭാ ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് സമാജ് വാദി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നുകൊണ്ടു നടത്തിയ പത്രസമ്മേളനത്തിലാണ് എസ്.പി രാജ്യസഭാ സ്ഥാനാർഥി ജയ ബച്ചനെതിരേ നരേഷ് അഗർവാൾ കുത്തുവാക്ക് പറഞ്ഞത്. സിനിമയിലെ നൃത്തക്കാരിക്ക് സീറ്റ് നൽകിയതു തന്നെ വേദനിപ്പിച്ചെന്നായിരുന്നു മുതിർന്ന നേതാവിന്‍റെ പരാമർശം. എന്നാൽ ഈ പരാമർശത്തിനെതിരേ വിദേശകാര്യമന്ത്രി സുഷമ സ്വരാജും മന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തി. 

സമാജ് വാദി പാർട്ടി രാജ്യസഭാ ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്നാണ് നരേഷ് അഗർവാൾ ബി.ജെ.പിലേക്കു ചേക്കേറിയത്. നരേഷ് അഗർവാളിന്‍റെ മകനും എസ്.പിയുടെ സിറ്റിംഗ് എം.എൽ.എയുമായ നിതിൻ അഗർവാളും ബി.ജെ.പിയിൽ ചേർന്നിട്ടുണ്ട്. നരേഷ് അഗർവാളിനെ മറികടന്ന് ജയ ബച്ചന് രാജ്യസഭാ സീറ്റ് നൽകാൻ സമാജ് വാദി പാർട്ടി തീരുമാനിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed