റഫേൽ കരാ­റിൽ മാ­റ്റംവരു­ത്തു­ന്പോൾ പരീ­ക്കർ ഗോ­വയി­ലെ­ മാ­ർക്കറ്റിൽ മീൻ വാ­ങ്ങു­കയാ­യി­രു­ന്നു­ : രാ­ഹുൽ ഗാ­ന്ധി­


സാന്തത്തി (കർണാടക) : കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫേൽ വിമാന ഇടപാട് സംബന്ധിച്ച് മുൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കറിന് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി റഫേൽ കരാറിൽ മാറ്റംവരുത്തുന്പോൾ പരീക്കർ ഗോവയിലെ മാർക്കറ്റിൽ മീൻ വാങ്ങുകയായിരുന്നു. പ്രതിരോധ രംഗത്തെ സുപ്രധാന ഇടപാടിൽ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന പരീക്കർക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല− രാഹുൽ പരിഹസിച്ചു. സാന്തത്തിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റഫേൽ ഇടപാടുമായി ബന്ധപ്പെട്ട് ജെറ്റ് വിമാനങ്ങൾക്ക് ചിലവിട്ട തുക വെളിപ്പെടുത്തുമെന്ന പ്രതിരോധ മന്ത്രി നിർമല സീതാരാമന്റെ ആദ്യ നിലപാട് മാറിയതിനെയും രാഹുൽഗാന്ധി നേരത്തെ നിശിതമായി വിമർശിച്ചിരുന്നു. ഈ നിലപാടുമാറ്റത്തെ പരിഹസിച്ചുകൊണ്ട് മുന്പ് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. റഫേൽ ഇടപാട് സംബന്ധിച്ച് പാർലമെന്റിൽ താൻ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നിനും പ്രധാനമന്ത്രി മറുപടി പറയാൻ തയ്യാറായില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. കർണാടകത്തിൽ നടക്കുന്ന നിയസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബി.ജെ.പിയും കോൺഗ്രസും തമ്മിൽ കടുത്ത ഏറ്റമുട്ടലാണ് നടക്കുന്നത്. നേരത്തെ, രാഹുൽ ഗാന്ധി ബി.ജെ.പി സർക്കാരിന് എതിരായി ഉന്നയിക്കുന്ന ചോദ്യങ്ങളെ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ തന്റെ പ്രസംഗത്തിൽ പരിഹസിച്ചിരുന്നു.

You might also like

Most Viewed