ഗവർണർമാരെ ഉപയോഗിച്ച് സർക്കാരുകളെ ദുർബലപ്പെടുത്താനുള്ള നീക്കം; സ്റ്റാലിൻ


പ്രസിഡൻഷ്യൽ റഫറൻസിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഭരണഘടനയെ വ്യാഖ്യാനിക്കുന്നതിൽ സുപ്രീംകോടതിയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നുവെന്ന് സ്റ്റാലിൻ പറഞ്ഞു. ഗവർണർമാരെ ഉപയോഗിച്ച് സർക്കാരുകളെ ദുർബലപ്പെടുത്താനുള്ള നീക്കമെന്നും സ്റ്റാലിൻ വിമർശിച്ചു. സുപ്രീംകോടതിയുടെ അധികാരത്തെയും മഹത്വത്തെയും കേന്ദ്രം നേരിട്ട് വെല്ലുവിളിക്കുന്നു എന്ന് കുറ്റപ്പെടുത്തിയ സ്റ്റാലിന്‍, ബിജെപി ഇതര പാർട്ടികൾ തമിഴ്നാടിന്‍റെ പോരാട്ടത്തെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ടു. തമിഴ്നാട് ജയിക്കുമെന്നും സ്റ്റാലിൻ കൂട്ടിച്ചേര്‍ത്തു.ബില്ലുകള്‍ തീര്‍പ്പാക്കുന്നതില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ചതിനെതിരെയാണ് രാഷ്ട്രപതിയുടെ റഫറന്‍സിലൂടെ കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം. ഭരണഘടനയില്‍ പറയാത്ത സമയപരിധി നിശ്ചയിക്കാന്‍ കോടതിക്ക് അധികാരമുണ്ടോയെന്നതടക്കം 14 ചോദ്യങ്ങള്‍ രാഷ്ട്രപതി സുപ്രീംകോടതിയോട് ഉന്നയിച്ചു. കോടതിക്ക് ഭരണഘടന വ്യവസ്ഥകള്‍ പുനര്‍ നിര്‍വചിക്കാന്‍ വിശേഷാല്‍ അധികാരമുണ്ടോയെന്നും രാഷ്ട്രപതി ചോദിച്ചു. ബില്ലുകള്‍ തീര്‍പ്പാക്കാന്‍ ഗവര്‍ണര്‍ക്ക് ഒരുമാസം മുതല്‍ മൂന്ന് മാസം വരെയും രാഷ്ട്രപതിക്ക് മൂന്ന് മാസവുമാണ് സമയം. ജസ്റ്റീസുമാരായ സൂര്യകാന്ത്, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഈ സമയ പരിധി നിശ്ചയിച്ചുള്ള ഉത്തരവിട്ടത്.

article-image

Ç CXZXXCXZ

You might also like

Most Viewed