പാകിസ്താനിൽ നിന്നും ഒളിച്ചോടിയ ഭീകരർ ലോകത്ത് എവിടെയും സുരക്ഷിതരല്ല; രാജ്‌നാഥ് സിംഗ്


പാകിസ്താനിൽ നിന്നും ഒളിച്ചോടിയ ഭീകരർ ലോകത്ത് എവിടെയും സുരക്ഷിതരല്ലെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. ഭീകരർ ഇന്ത്യക്കാരെ കൊന്നത് മതത്തിന്റെ പേരിലാണ്, എന്നാൽ തീവ്രവാദികളെ കൊന്നത് അവരുടെ പ്രവൃത്തികളുടെ പേരിലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പഹൽഗാമിനു ശേഷമുള്ള രാജ്യം മുഴുവൻ കോപാകുലരായി. നിങ്ങളുടെ കോപം ശരിയായ ദിശയിലേക്ക് തിരിച്ചുവിട്ടു. ധൈര്യത്തോടെയും വിവേകത്തോടെയും പഹൽഗാമിനോട് പ്രതികാരം ചെയ്‌തു.

ശ്രീനഗറിലെ സൈനിക കേന്ദ്രത്തിൽ എത്തി സംസാരിക്കുക ആയിരുന്നു പ്രതിരോധ മന്ത്രി. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട സൈനികർക്ക് പ്രണാമം അർപ്പിക്കുന്നുവെന്നും പഹൽഗാമിൽ കൊല്ലപ്പെട്ട നിരപരാധികളായ ആളുകളെ ആദരിക്കുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

ഭീകരതയ്‌ക്കെതിരെ ഇന്ത്യ ഇതുവരെ നടത്തിയ ഏറ്റവും വലിയ ദൗത്യമാണ് ഓപ്പറേഷൻ സിന്ദൂർ. കഴിഞ്ഞ 40 വർഷമായി അതിർത്തിക്ക് അപ്പുറമുള്ള ഭീകരതയെ ഇന്ത്യ നേരിടുന്നു. ഭീകരതയ്‌ക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് ഇന്ത്യ നേരത്തെ ലോകത്തിന് മുന്നിൽ വ്യക്തമാക്കിയിട്ടുണ്ട്. അവർ ഇന്ത്യയുടെ നെറ്റിയിൽ മുറിവേൽപ്പിച്ചു.

എന്നാൽ ഞങ്ങൾ അവരുടെ നെഞ്ചിലാണ് കനത്ത പ്രഹരമേൽപ്പിച്ചത്. പാകിസ്താനിൽ നിന്നും ഒളിച്ചോടിയ ഭീകരർ ലോകത്ത് എവിടെയും സുരക്ഷിതരല്ല. അവർ നിരുത്തരവാദിത്തപരമായാണ് ഇന്ത്യയ്‌ക്ക് നേരെ ആണവായുധ ഭീഷണി ഉന്നയിച്ചത്. എന്നാൽ ഇന്ത്യ അതൊന്നും കാര്യമാക്കാതെയാണ് തിരിച്ചടിച്ചതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

article-image

SDFDSADFSASDF

You might also like

  • Straight Forward

Most Viewed