സ്ഥാ­നാ­ർ‍­ത്ഥി­കൾ‍ ഇനി­ ആശ്രി­തരു­ടെ­ സ്വത്തും വെ­ളി­പ്പെ­ടു­ത്തണം


ന്യൂഡൽഹി : തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ സ്വന്തം സ്വത്ത് വിവരങ്ങളുടെ കൂടെ ആശ്രിതരുടെ സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇതിന് വേണ്ട ഭേദഗതികൾ ചെയ്യാൻ കേന്ദ്ര സർക്കാരിനോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും സുപ്രീംകോടതി നിർദ്ദേശിച്ചു. ലോക് പ്രഹരി എന്ന സന്നദ്ധ സംഘടന നൽകിയ പൊതു താൽപര്യ ഹർജിയിലാണ് സുപ്രീംകോടതി ഈ സുപ്രധാന വിധി പ്രസ്താവിച്ചിരിക്കുന്നത്. ജസ്റ്റീസുമായ ജെ. ചെലമേശ്വർ, എസ്. അബ്ദുൾ നസീർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

സ്വത്തിന് പുറമെ വരുമാനത്തിന്റെ ഉറവിടവും വ്യക്തമാക്കണമെന്നും വിധിയിൽ പറയുന്നു. എം.പിയായോ എം.എൽ.എ ആയോ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം പലരും അനധികൃതമായി സ്വത്ത് സന്പാദിക്കുന്നുണ്ട്. ഇത് തടയാനുള്ള മാർഗം ഭാര്യ അല്ലെങ്കിൽ ഭർത്താവ്, മക്കളുടെ സ്വത്തിനെയും വരുമാനത്തിന്റെ ഉറവിടത്തെയും കുറിച്ചുള്ള വിവരങ്ങൾ നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിക്കുകയാണെന്നും ഹർജിയുടെ വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed