കെ­ൽ­പ്പു­ള്ള മാ­ധ്യമ, സാംസ്കാ­രി­ക മാ­ണി­ക്യങ്ങൾ ഇവി­ടെ­ ജീ­വി­ച്ചി­രി­പ്പു­ണ്ടോയെന്ന് വി­.ടി­ ബൽറാം


പാലക്കാട് : അഡാറ് കാപട്യക്കാരുടെ മുഖത്ത് നോക്കി ചോദിക്കാൻ കെൽപ്പുള്ള ഏതെങ്കിലും മാധ്യമ, സാംസ്കാരിക മാണിക്യങ്ങൾ ഇവിടെ ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യവുമായി വി ടി ബൽറാം. കണ്ണൂർ മട്ടന്നൂരിൽ ഷുഹൈബിനെ കൊലപ്പെടുത്തിയതിലും ഗർഭിണിയെ വയറ്റത്ത് തൊഴിച്ച് പിറക്കാനിരിക്കുന്ന കുഞ്ഞിനെപ്പോലും കൊന്നുകളഞ്ഞതിനേക്കുറിച്ചും പ്രതികരിക്കാത്തതിനാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വി.ടി ബൽറാം വിമർശവും പരിഹാസവും തൊടുക്കുന്നത്.

 ഫെയ്സ്ബുക്ക് പോസറ്റ് ഇങ്ങനെ: സ്വന്തം ജില്ലയിൽ സ്വന്തം പാർട്ടിക്കാർ ഒരു പാവം യുവാവിനെ തുണ്ടം തുണ്ടമാക്കി വെട്ടിനുറുക്കിയതിനേക്കുറിച്ചും ഒരു ഗർഭിണിയെ വയറ്റത്ത് തൊഴിച്ച് പിറക്കാനിരിക്കുന്ന കുഞ്ഞിനെപ്പോലും കൊന്നുകളഞ്ഞതിനേക്കുറിച്ചും ഒരക്ഷരം മിണ്ടാതെ മാണിക്യമലരായ പൂവിയേക്കുറിച്ച് ആവിഷ്ക്കാര സ്വാതന്ത്ര്യ ഗീർ വാണം മുഴക്കുന്ന അഡാറ് കാപട്യക്കാരനോട് താൻ ആദ്യം ഇതിനേക്കുറിച്ച് പറഞ്ഞിട്ട് പോയാൽ മതി എന്ന് മുഖത്തുനോക്കി ചോദിക്കാൻ കെൽപ്പുള്ള ഏതെങ്കിലും മാധ്യമ, സാംസ്ക്കാരിക മാണിക്യങ്ങൾ ഇവിടെ ജീവിച്ചിരിപ്പുണ്ടോ?

You might also like

  • Straight Forward

Most Viewed